ബിജെപി കുറിച്ചി ബൂത്ത് കമ്മിറ്റി ഫണ്ട് രൂപീകരിച്ചു

Sunday 17 July 2016 10:08 pm IST

കുറിച്ചി: കിഡ്‌നി രോഗബാധിതനായ ആള്‍ക്ക് ചികിത്സ നല്‍കുന്നതിന് ബിജെപി കുറിച്ചി ബൂത്ത് കമ്മിറ്റി ഫണ്ട് രൂപീകരിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളന്‍ കവല ലക്ഷം വീട് കോളനിയില്‍ പ്ലാമൂട്ടില്‍ സി.കെ. ഓമനക്കുട്ടന്റെ കിഡ്‌നിമാറ്റി വെക്കല്‍ ശസ്ത്രക്രിയക്കും മറ്റുമായാണ് ഫണ്ട് രൂപീകരിച്ചത്. ജന്മനാ മാനസിക വളര്‍ച്ചയില്ലാത്ത ഒരു മകന്‍ കൂടി ഉള്ള ഓമനക്കുട്ടന്റെ കുടുംബം ഇപ്പോള്‍ വളരേയേറെ കഷ്ടത അനുഭവിക്കുകയാണ്. ഓമനക്കുട്ടന്റെ ജീവിതത്തിനും രോഗാവസ്ഥയിലെ മരുന്നു വാങ്ങലിനും മറ്റും ആയി ബിജെപി ബൂത്ത് കമ്മിറ്റി തുടര്‍ച്ചയായി മാസം തോറും പണം നല്‍കുന്നതിനായാണ് ഫണ്ട് രൂപീകരിച്ചത്. അതിന്റെ ആദ്യ ഗഡു ഓമനക്കുട്ടന്റെ വീട്ടില്‍ എത്തി ബിജെപി നിയോജക മണ്ഠലം ജനറല്‍ സെക്രട്ടറി ബി.ആര്‍ .മഞ്ജീഷ് കൈമാറി. പഞ്ചായത്ത് മെമ്പര്‍ പി.കെ. പങ്കജാക്ഷന്‍, വിനോദ്, രതീഷ്, രാജേഷ്, ബിജു സോമന്‍, സാജു ഫിലിപ്പ്, വിജിത എന്നീ പ്രവര്‍ത്തകരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.