കേരളത്തിന്റെ അവസ്ഥ ആശങ്കാജനകം : പ്രൊഫ. പി.ടി. ഹരിദാസ്

Sunday 17 July 2016 10:49 pm IST

ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാറില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് അംഗം പ്രൊഫ.പി.ടി. ഹരിദാസ് സംസാരിക്കുന്നു

തേഞ്ഞിപ്പലം(മലപ്പുറം): കേരളത്തിന്റെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും മലബാറിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുസമൂഹം ഒരു കുടക്കീഴില്‍ അണിനിരക്കേണ്ട സമയം അതിക്രമിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് അംഗം പ്രൊഫ.പി.ടി. ഹരിദാസ്. ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേരള നവോത്ഥാനം-ചരിത്രവും വര്‍ത്തമാനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു നമുക്ക് ജാതിയില്ലെന്ന് പറഞ്ഞതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ചിലര്‍. ഏത് അര്‍ത്ഥത്തിലാണ് ഗുരുദേവന്‍ അത് പറഞ്ഞതെന്ന് ഇത്തരക്കാര്‍ മനസിലാക്കുന്നത് നന്നായിരിക്കും. മതപരിവര്‍ത്തനം നടത്തിയവരെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രീനാരായണ ഗുരു നേതൃത്വം നല്‍കിയിരുന്നു.

ആ സത്യം ചിലര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സനാതന ധര്‍മ്മപീഠം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു മുഖ്യപ്രഭാഷണം നടത്തി.

ഡോ.ജാതവേദന്‍ നമ്പൂതിരി, തിരൂര്‍ ദിനേശ്, കെഎംഎസ് ഭട്ടതിരിപ്പാട്, അഡ്വ.എന്‍.അരവിന്ദന്‍, രാമചന്ദ്രന്‍ പാണ്ടിക്കാട്, കൃഷ്ണന്‍ മാസ്റ്റര്‍, പി.പുരുഷോത്തമന്‍, അഡ്വ.സേതുമാധവന്‍, ശ്രീധരന്‍ പുതുമന, എം.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.