ട്രെയിനില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Monday 18 July 2016 10:29 am IST

കോഴിക്കോട്: റെയില്‍വെ പോലീസ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയ ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് 60കിലോ പുകയില ഉല്‍പന്നങ്ങളും 1600 പാക്ക് ഹാന്‍സും പിടിച്ചത്. മാര്‍ക്കറ്റില്‍ ഇതിന് 75000 രൂപയോളം വിലവരും. റെയില്‍വേ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ വി.കെ. സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജനറല്‍കോച്ചില്‍ നിന്നും ഇവ പിടിച്ചെടുത്തത്. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നു. എഎസ്‌ഐ കെ. ശശിധരന്‍, ആര്‍പിഎസ് സ്‌ക്വാഡ് പ്രവീണ്‍,മഹീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സിറ്റിപോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായി നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ സഹിതം ഉത്തര്‍പ്രദേശ് സ്വദേശിയായ രാംലാല്‍ പിടിയിലായി. ഗോരപൂര്‍ സ്വദേശിയായ ഇയാളെ ടൗണ്‍പോലീസ് എസ്‌ഐ പി.എം. വിമോദിന്റെ നേതൃത്വത്തിലാണ് സില്‍ക്ക് സ്ട്രീറ്റില്‍ നിന്നും അറസ്റ്റ്‌ചെയ്തത്. ഹിമായത്തുല്‍ സ്‌കൂളിന്റെ മുന്‍വശത്ത് നിന്നും പുകയില ഉല്‍പന്നങ്ങള്‍ വില്പന നടത്തുന്നഇയാളില്‍ നിന്നും 1.5 കിഗ്രാം പുകയിലപ്പൊടി, 30 പാക്കറ്റ് പുകയില നൈസ് പൗഡര്‍, 8 പാക്കറ്റ് പുകയില മിഠായി എന്നിവകണ്ടെടുത്തു.ബാംഗലൂരില്‍ നിന്നാണ് ഇത് വില്‍പ്പനക്കെത്തിക്കുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.