ഹൃദ്‌രോഗ ചികിത്സ: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ഐസിസി

Monday 18 July 2016 10:33 am IST

കോഴിക്കോട്: ലോകത്തെ അറുപത് ശതമാനം ഹൃദരോഗ ബാധിതര്‍ ഇന്ത്യയിലാണെന്നും, രോഗവ്യാപനത്തില്‍ കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുന്നുവെന്നുമുള്ള സാഹചര്യങ്ങള്‍ മുന്‍നിത്തി ഇന്ത്യന്‍ കോളെജ് ഓഫ് കാര്‍ഡിയോളജി (ഐസിസി) കേരളാ ചാപ്റ്റര്‍ സംഘടിപ്പിച്ച ഏഴാമത് വാര്‍ഷിക സമ്മേളനം കോഴിക്കോട് ഹോട്ടല്‍ താജ് വേ യില്‍ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഐസിസി കേരളാ പ്രസിഡന്റ് ഡോ: വി.വി. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ ജനങ്ങളുടെ ഹൃദയാരോഗ്യം, രോഗപ്രതിരോധം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ അടിസ്ഥാനപരമായ മാറ്റങ്ങളും പുതിയ തുടക്കവും ആവശ്യമാണെന്ന് ഐസിസി ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയും, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫാ ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ: കെ.പി. ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലകളില്‍ നേരിട്ടിടപെടേണ്ട സാഹചര്യം നിലനില്‍ക്കുന്നതായി ഐസിസി നിയുക്ത ദേശീയ പ്രസിഡന്റും, കോഴിക്കോട് ഫാത്തിമാ ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റുമായ ഡോ: പി.കെ. അശോകന്‍ പറഞ്ഞു. ആധുനിക വിവര സാങ്കേതിക വിദ്യയും, ഹൃദയാഘാത ചികിത്സയിലെ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് ഹൃദയാഘാതം സംഭവിച്ചവരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുവാന്‍ സഹായിക്കുന്ന പ്രായോഗിക നടപടികള്‍ ഡോ: അശോകന്‍ സമ്മേളനത്തില്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.