പേരാമ്പ്ര: തമിഴ്നാട് ലോറിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വത്തക്കയുമായി പേ രാമ്പ്രയിന് എത്തി പേരാമ്പ്രക്കാരുടെ സ്വന്തം സുരേഷ് തെരുവില്‍ തന്നെ അന്ത്യവും കുറിച്ചു. ശനിയാഴ്ച വൈകീട്ട് പൈതോത്ത് റോഡില്‍ കുഴഞ്ഞു വീണാണ് സുരേഷ് മരിച്ചത്. 10 വയസില്‍ പേരാമ്പ്രയില്‍ എത്തിയ ഈ ബാലന് സുരേഷ് എന്ന പേരിട്ടതും പേരാമ്പ്രക്കാരായിരുന്നു. പഴയ സാധനങ്ങള്‍ വിറ്റ് ഉപജീവനംകഴിച്ചിരുന്ന സുരേഷിന് സ്വന്തമായി കേറിക്കിടക്കാന്‍ ഒരുസ്ഥലം പോലുമുണ്ടായിരുന്നില്ല. റോഡില്‍ ചത്തു കിടക്കുന്ന പട്ടികളെയും പൂച്ചകളെയും മറവ് ചെയ്യുന്ന ജോലിയും ഒരു പ്രതിഫലവുമില്ലാതെയുമായിരുന്നു ഇയാള്‍ നിര്‍വ്വഹിച്ചത്. പേരാമ്പ്രയിലെ ഒരു ബാര്‍ സമരവുമായി ബന്ധപ്പെട്ട് ബാര്‍ മുതലാളിമാര്‍ ഇയാളുടെ തലമുടി ബലം പ്രയോഗിച്ച് മൊട്ട അടിച്ചത് അന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: