കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് സത്യസന്ധവും നീതിപൂര്‍വ്വവുമായി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ഹര്ജിക്കാരന് കോടതിയെ സമീപിക്കാമെന്നും ജസറ്റീസ് കെമാല്‍ പാഷ വ്യക്തമാക്കി.
അഴിമതി സംബന്ധിച്ച് മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് ഹൈകോടതിയെ അറിയിച്ചു. ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: