ബത്തേരി : ഉത്തിഷ്ഠത ബാഗ്ലൂരും ഗണപതിവട്ടം സേവാ സമിതിയും ചേര്‍ന്ന് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ധനസഹായം വിതരണം ചെയ്തു. വിതരണോദ്ഘാടനം ആദിവാസി ക്ഷേമ പ്രവര്‍ത്തക സി.കെ.ജാനു നിര്‍വഹിച്ചു.
ഗണപതിവട്ടം ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എം.ചന്ദ്രന്, കെ. ജി.സതീശന്, സി.പി.കേശവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: