ആയുഷ് വകുപ്പിന്റെ ഹരികിരണം പദ്ധതി ആരംഭിച്ചു

Monday 18 July 2016 7:49 pm IST

  കാസര്‍കോട്: സംസ്ഥാന ആയുഷ് വകുപ്പും സംസ്ഥാന പട്ടികജാതി വികസന വകുപ്പും സംയുക്തമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത പട്ടികജാതി കോളനികളില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ഹരികിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നടക്കാവ് വിമുക്തഭടന്‍ ഭവനില്‍ നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി വി പത്മജ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ റീത്ത,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗം വി കുഞ്ഞമ്പു, ഡോ. എ വി വേണു, ഡോ. സുജയ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ എസ് എം ഡി എം ഒ ഡോ. എ വി സുരേഷ് സ്വാഗതവും ഹോമിയോ ഡി എം ഒ ഡോ. വി സുലേഖ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഹോമിയോ, ആയുര്‍വ്വേദം മെഗാ മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ പരിപാടി, രക്തപരിശോധനാ ക്യാമ്പ് തുടങ്ങിയവയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.