ബിഹാറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Monday 18 July 2016 8:10 pm IST

ഔറംഗാബാദ്: ബിഹാറിലെ ഔറംഗാബാദില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ഔറംഗാബാദ്-ഗയ അതിര്‍ത്തിയിലെ ദുമ്രി നള്ളയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിവന്ന സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫ് നടത്തിയ ആക്രമണത്തിലാണു മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാന്മാരെ ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.