കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അഴീക്കലില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു.
കൊല്ലം പ്രായിക്കാട് സ്വദേശി പ്രജിന് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അര്ജുന് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: