ന്യൂദല്‍ഹി: ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങിനെതിരേ കേസ്.
കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ കെറി ഹോപ്പുമായി നടന്ന മത്സരത്തിനിടെ വിജേന്ദര്‍ ദേശീയ പതാകയെ അപമാനിച്ചെന്നാണു കേസ്.
മത്സരത്തിനായി വിജേന്ദര്‍ ധരിച്ചത് ദേശീയ പതാകയുടെ അതേ രീതിയിലുള്ള ഷോര്‍ട്സായിരുന്നു. ഇതാണു പരാതിക്ക് അടിസ്ഥാനം.
ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയിരിക്കുന്നത്. വസുന്ധര എന്‍ക്ലേവില്‍ താമസിക്കുന്ന ഉല്ലാസ് എന്നയാളാണു പരാതിക്കാരന്.
മത്സരത്തില്‍ വിജയിച്ച വിജേന്ദര്‍ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: