പുകയില ഉല്പന്നങ്ങള്‍ പിടികൂടി

Monday 18 July 2016 8:59 pm IST

തിരുവല്ല: എക്‌സൈസ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍പിടികൂടി. 13 പേര്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ പരിസരത്ത് അനധികൃത പുകയില ഉല്‍പ്പന്നങ്ങല്‍ വില്‍പ്പന നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 37 പാക്കറ്റ് സിഗററ്റ്, 50 പാക്കറ്റ് ഹാന്‍സ് എന്നിവയും മറ്റ് പുകയില ഉല്പന്നങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. എക്‌സൈസ് സി.ഐ എം.എന്‍.ശിവപ്രസാദ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.