പുകയില ഉത്പന്നങ്ങളുമായി യുവതി പിടിയില്‍

Monday 18 July 2016 9:02 pm IST

തൃശൂര്‍:പുതുക്കാട് കല്ലൂര്‍ കാവല്ലൂര്‍ സ്‌കൂളിനു സമീപത്ത് നിരോധിത പുകയില ഉല്‍പ്പന്നം വില്‍പന നടത്തിയ യുവതിയെ പുതുക്കാട് പോലീസും ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. യുവതിയുടെ ചായക്കടയില്‍ ഒളിപ്പിച്ച് വച്ചിരുന്ന മുപ്പത് പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് കണ്ടെടുത്തു. പുതുക്കാട് എസ്.ഐ വി.സജീഷ്‌കുമാര്‍, നാര്‍കോട്ടിക്ക് സ്‌ക്വാഡ് സി.പി.ഒ മാരായ കെ.എം.വിനോദ്, കെ.സലീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.