കട്ടപ്പന: യാത്രക്കിടയില്‍ സ്കൂള്‍ ബസിന് മുകളില്‍ മരംവീണു. ഒഴിവായത് വന്‍ദുരന്തം. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. നെല്ലിപ്പാറ മത്തായിപ്പടിയില്‍ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂളിലെ ബസിന് മുകളിലേക്കാണ് മരം വീണത്. ഏഴാം മൈല്‍, വാഴവര ഭാഗത്ത് നിന്നും വിദ്യര്‍ത്ഥികളുമായി വരുമ്പോഴാണ് അപകടം. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൊട്ടിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ 30 ലധികം കുട്ടികള്‍ ബസിലുണ്ടായിരുന്നു. ഓട്ടോയ്ക്ക് സൈഡ് കൊടുത്തപ്പോഴാണ് മരംവീണത്. ഓടിക്കൂടിയ നാട്ടുകാരാണ് മരംമുറിച്ച് മാറ്റിയത്. കുട്ടികളെ പിന്നീട് സ്കൂളിലേക്ക് എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: