വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍

Monday 18 July 2016 9:21 pm IST

ഉപ്പുതറ: വിദേശത്ത് ജോലിയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളില്‍ നിന്നും പണം തട്ടിയ ആള്‍ അറസ്റ്റില്‍. ഉപ്പുതറ ഒമ്പതേക്കര്‍ തെങ്കാശിക്കല്‍ രമേശ് (31)നെയാണ് എസ്‌ഐ പി പി വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നെടുങ്കണ്ടം കോമ്പനാര്‍ സ്വദേശി ശ്രീകുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ; ശ്രീകുമാര്‍ വിദേശത്ത് ജോലി നോക്കി വരികയായിരുന്നു. ഇതിനിടയില്‍ ലീവിന് വന്നപ്പോഴാണ് രമേശിനെ പരിചയപ്പെടുന്നത്. സിംഗപ്പൂരിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തരപ്പെടുത്താംമെന്നും ഇതിനായി 60,000 രൂപ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. ശ്രീകുമാറും മറ്റ് നാലു സുഹൃത്തുക്കളും ചേര്‍ന്ന് വിസയ്ക്കായി അഡ്വാന്‍സ് തുകയായ 20,000 രൂപ വീതം 1 ലക്ഷം രൂപ നല്‍കി. പിന്നീട് അവധികള്‍ പലതും കഴിഞ്ഞെങ്കിലും വിസ ലഭിച്ചില്ല. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച ശ്രീകുമാര്‍ തട്ടിപ്പ് മനസിലാക്കി ജില്ലാ പോലീസ് മേധാവിയ്ക്കും കട്ടപ്പന ഡിവൈഎസ്പിയ്ക്കും ശ്രീകുമാര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങുന്നത്. ഇയാള്‍ മുന്‍പും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.