അറക്കുളം: അറക്കുളത്ത് കെഎസ്ആര്‍ടിസി ബസും വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം. തൊടുപുഴയില്‍ നിന്നും മൂലമറ്റത്തേയ്ക്കു വന്ന ലോ ഫ്ളോര്‍ ബസും, മൂന്നാറില്‍നിന്ന് മലപ്പുറത്തിന് പോയ ടവേര കാറും തമ്മിലാണ് അറക്കുളം സെന്റ് മേരീസ് സ്കുളിനു സമീപത്തുള്ള വളവില്‍ വച്ച് വൈകിട്ട് 6.30ന് കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാരായ എട്ട് പേരില്‍ മലപ്പുറം സ്വദേശി മുജീബ്(24) ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുജീബിനെ തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: