തൊടുപുഴ: കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിങ്ങ് റാഡ് എന്‍ഡ് തകര്‍ന്നു. വന്‍ അപകടം ഒഴിവായി.തൊടുപുഴ – മൂലമറ്റം ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിങ് റാഡ് എന്‍ഡ് ആണ് രാവിലെ 10.15ലോടെ ഒടിഞ്ഞത്. സെന്റ്. മേരീസ് ആശുപത്രി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. വാഹനത്തില്‍ വേഗത്തില്‍ ഓടിയിരുന്നെങ്കില്‍ വന്‍ അപകടമാണ് സംഭവിക്കുക. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നു. സ്റ്റിയറിങ്ങും ടയറും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗമാണിത്. ഇത് തകര്‍ന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടമാകും. ഡ്രൈവര്‍ സമയോചിതമായി തന്നെ ബ്രേക്ക് നല്കിയതും കൂടുതല്‍ പ്രശ്നങ്ങളെ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: