സംസ്ഥാന പാതയില്‍ കുടുക്കിലാക്കി 'ഒറ്റയാന്‍' കുഴി

Monday 18 July 2016 9:25 pm IST

കാഞ്ഞാര്‍: നിരപ്പാര്‍ന്ന റോഡില്‍ ഒരടിയോളം താഴ്ചയുള്ള ഒറ്റപ്പെട്ട കുഴി വാഹനങ്ങള്‍ക്ക് കുരുക്കാകുന്നു. കുടയത്തൂര്‍ മങ്കൊമ്പ് കാവ് ആര്‍ച്ചിന്റെ മുമ്പില്‍ തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലാണ് കെണിയൊരുക്കി ഈ കുഴിയുള്ളത്. നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത്. ജലവിതരണ പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്. കുഴിയില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ കുഴിയുടെ അപകട സാധ്യത പെട്ടെന്ന് തിരിച്ചറിയില്ല. ഇതു വഴി സഞ്ചരിക്കുന്ന ചെറു വാഹനങ്ങള്‍ അബദ്ധത്തില്‍ ഈ കുഴിയില്‍ വീഴുന്നു. ഇരുചക്രവാഹനങ്ങള്‍ക്കാണ് ഈ കുഴി കൂടുതല്‍ കുടുക്കാകുന്നത്. രാത്രി കാലങ്ങളിലും കുഴികാണാതെ വരുന്ന വാരുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നുണ്ട്. അടുത്തെത്തിയെങ്കില്‍ മാത്രമെ കുഴി കാണാനാകു എന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാണ്.  താല്‍ക്കാലിക മായെങ്കിലും ഈ കുഴിയടച്ച് യാത്രക്കാര്‍ക്ക് സുഖകമായ യാത്ര ഒരുക്കണമെന്നാണ് സമീപ വാസികളും ആവശ്യപെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.