ന്യൂദൽഹി: റിയൊ ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണ പ്രതീക്ഷയെന്ന് ദേശീയ താരം പി. കശ്യപ്. ഒളിമ്പിക്സ് ടീമിലില്ലെങ്കിലും അവർക്ക് ആശംസ നേരുന്നുവെന്നും കശ്യപ് പറഞ്ഞു. യോഗ്യത നേടാത്തതിനാൽ കശ്യപ് ഇത്തവണ ഒളിമ്പിക്സ് ടീമിന് പുറത്ത്.
സൈന നെഹ്വാൾ ബാഡ്മിന്റണിലെ സച്ചിൻ ടെൻഡുൽക്കറാണ്. അവരിൽ നിന്നൊരു മെഡൽ രാജ്യം പ്രതീക്ഷിക്കുന്നു. ഒളിമ്പിക്സിലേക്ക് ആദ്യമായി യോഗ്യത നേടിയ സുമീത് റെഡ്ഡി-മനു അത്രി ഡബിൾസ് ടീമിനെയും കശ്യപ് അഭിനന്ദിച്ചു. സുമീത് കഠിനാധ്വാനിയാണ്. മനുവുമായി ചേർന്ന് സുമീതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും കശ്യപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: