ചങ്ങനാശേരി: മാതാ അമൃതാനന്ദമയി മഠത്തില്‍ ഗുരുപൂര്‍ണ്ണിമ ആഘോഷം ഇന്ന് സമാപിക്കും. ഇന്നലെ ഉച്ചയ്ക്ക് 3ന് മതുമൂല വാര്യര്‍ സമാജം ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ ധന്വന്തരി ഹോമത്തോടെയാണ് ആരംഭിച്ചത്. ചടങ്ങുകള്‍ക്ക് അമൃതാനന്ദമയി മഠം ബ്രഹ്മചാരി രാജേന്ദ്രന് നേതൃത്വം നല്കി. ഇന്ന് രാവിലെ 9ന് ഗുരുപാദുക പൂജ, ഗുരു പരമ്പരയെ ആദരിക്കല്‍ എന്നിവ നടക്കും. ഇതോടൊപ്പം ഭജന, സത്സംഗം എന്നിവയുണ്ടാകും. തുടര്‍ന്ന് ശിവശക്തിഹോമം, മഹാസര്‍വ്വൈശ്വര്യപൂജ എന്നിവ നടക്കും. ബ്രഹ്മചാരിണി നിഷ്ഠാമൃതചൈതന്യ നേതൃത്വം നല്‍കും. 3ന് അമൃതസങ്കീര്ത്തനത്തോടുകൂടി ഭക്തര്‍ പങ്കെടുക്കുന്ന നഗരപ്രദക്ഷിണത്തോടെ പരിപാടികള്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: