മട്ടാഞ്ചേരി: ടൂറിസം മേഖലയായ ഫോര്‍ട്ട്കൊച്ചിയില്‍ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി എത്തിച്ച രണ്ടേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ ഫോര്‍ട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചിറ കുന്നേല്‍ വീട്ടില്‍ അഹമ്മദ് അസ്നാസ്(29)നെയാണ് ഫോര്‍ട്ട്കൊച്ചി എസ്ഐഎസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ഫോര്‍ട്ട്കൊച്ചിയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുകയും ഇവര്‍ ഇത് കൂടിയ വിലക്ക് വിനോദസഞ്ചാരികള്‍ക്ക് നല്‍കുകയുമാണ് പതിവ്. ഫോര്‍ട്ട്കൊച്ചിയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളുകളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
എറണാകുളത്ത് പഠിക്കുന്ന പ്രതി അവിടെ താമസിച്ചാണ് കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നത്. മട്ടാഞ്ചേരി അസി. കമ്മീഷ്ണര്‍ കെ.എന്‍. അനിരുദ്ധന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയുടെ സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഗ്രേഡ് എസ്ഐ സുരേഷ് കുമാര്‍, എഎസ്ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനാഫ്, അനില്‍, ബാബു സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫ്രാന്‍സിസ്, എം.എ.ജോണ്‍, ഉമേഷ് ഉദയന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: