കൊച്ചി: ഇഎസ്ഐ പരിധി ഇരുപത്തയ്യായിരം രൂപയാക്കി ഉയര്‍ത്തണമെന്ന് കേരള പ്രദേശ് ഇന്‍ഡസ്ട്രിയില്‍ മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) ജനറല്‍ സെക്രട്ടറി ടി.സി.സേതുമാധവന് ആവശ്യപ്പെട്ടു. ജില്ല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം തൊഴിലാളി പഠന കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായ ഇഎസ്ഐ പരിധി കാലാനുസൃതമായി വര്ദ്ധിപ്പിക്കാത്തമൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ചികിത്സാ സൗകര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇരുപത്തയ്യായിരം രൂപയാക്കി പരിധിനിശ്ചയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന് പ്രസിഡന്റ് കെ.വി.മധുകുമാര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്.വിനോദ്കുമാര്‍, ജില്ലാ ഭാരവാഹികളായ ടി.എ.വേണുഗോപാല്‍, ധനീഷ് നീറിക്കോട്, കെ.കെ.വിജയന്, കെ.ജയന്, കെ.കെ.ഉദയന്‍, വി.ജെ.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: