കല്‍പ്പറ്റ: ബിഡിജെഎസ് ആണ് യഥാര്‍ത്ഥ മതേതര പാര്‍ട്ടിയെന്ന് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സംഘടനാ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോ ഫൈനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഒരു ക്രമക്കേടും നടത്തിയിട്ടില്ല. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് പണം മൈക്രോ ഫൈനാന്‍സ് യൂണിറ്റുകളിലേക്ക് ചെക്ക് മുഖേനയാണ് നല്‍കിയിട്ടുള്ളത്. യോഗത്തിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും വന്നിട്ടില്ല. ചില യൂണിയനുകള്‍ക്ക് ചില പിഴവുകള്‍ സംഭവിച്ചു.
ഈ യൂണിയനുകള്‍ക്കെതിരെ നടപടി എടുത്തു. ഏതെങ്കിലും ഒരു പഞ്ചായത്തില്‍ അഴിമതി നടന്നാല്‍ മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന് പറയുന്നത് പോലെയാണ് യോഗ നേതൃത്വത്തിനെതിരെആരോപണം ഉന്നയിക്കുന്നതെന്നും തുഷാര്‍.
ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി ടി.വി. ബാബു മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: