ഇരിട്ടി: 17 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്ത മദ്ധ്യവയസ്കനെ ഇരിട്ടി പോലീസ് അറസ്റ്റ്ചെയ്തു. ഇരിട്ടിക്കടുത്ത സമീപവാസിയായ സദാനന്ദന് (57) ആണ് അറസ്റ്റിലായത്.
നിര്‍ധനകുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് അമ്മമാത്രമേ ഉള്ളൂ. ഇരിട്ടിയിലെ ഒരു പാരലല്‍ കോളേജില്‍ ആണ് പഠിക്കുന്നത്. തന്റെ വീടിനു സമീപത്തുള്ള കടയില്‍ എത്താറുള്ള കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഗര്‍ഭം അലസിപ്പിച്ച വിവരമറിഞ്ഞ ചില സന്നദ്ധ പ്രവര്‍ത്തകര്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇരിട്ടി പോലീസില്‍ നല്കിയ പരാതിയുടെയും അടിസ്ഥാനത്തില്‍ ഇരിട്ടി ഡിവൈഎസ്പിയും സിഐ യും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മട്ടന്നൂര്‍ കോടതില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: