ചക്കരക്കല്‍: ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ബോംബാക്രമണം നടത്തിയ പ്രതികളെ പിടിക്കാതെ പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് ക്രമിനല്‍ സംഘം പോലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം നടത്തിയത്. ചക്കരക്കല്‍ സ്റ്റേഷന് പരിധിയിലുള്ള കാപ്പാട് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അക്രമക്കേസുകളിലെ പ്രതികളെ അറസ്റ്റഅ ചെയ്യുന്നതിന് വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്റ്റേഷന് നേരെ ബോംബാക്രമണം നടന്നത്. ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണ് സ്റ്റേഷനു മുന്നില്‍ പൊട്ടിത്തെറിച്ചത്. സ്റ്റേഷനില്‍ ആ സമയത്ത് രണ്ട് പോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സംശയിക്കപ്പെടുന്നവുടെ മൊബൈല്‍ ഉള്‍പ്പടെ പരിശോധിച്ചപ്പോള്‍ പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ ധാരണ ലഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ധം കാരണം പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പോലീസ് പിന്നോക്കം പോവുകയായിരുന്നു. നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ ഭരണപക്ഷത്തെ ഉന്നതനാണ് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. എന്നാല്‍ പോലീസ് സ്റ്റേഷന് അക്രമിച്ച കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാത്തതില്‍ പോലീസില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: