കണ്ണൂര്‍: കൃഷ്ണ ജ്വല്‍സിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ആരംഭിക്കുന്ന ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിര്‍വഹിക്കും. പള്ളിയാംമൂല സിവിആര്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ സെന്‍ട്രലൈസ്ഡ് എസി, വൈഫൈ തുടങ്ങി അതിനൂതന സൗകര്യങ്ങളോടു കൂടിയ ക്ലാസുകളാണ് അക്കാദമിക്കായി ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. കണ്ണൂര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, കണ്ണൂര്‍ ആകാശവാണി സ്റ്റേഷന് ഡയരക്ടര്‍ കെ.ബാലചന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: