കണ്ണൂര്‍: എബിവിപി പ്രവര്ത്തകന് നേരെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വധഭീഷണി. കണ്ണൂര്‍ നഗരത്തിലെ കോളേജ് ഓഫ് കോമേഴ്സ് വിദ്യാര്‍ത്ഥിയും എബിവിപിയുടെ യൂണിറ്റ് സെക്രട്ടറിയുമായ നിഖിലിന് നേരെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്. ക്യാമ്പസ് ഫ്രണ്ട് കണ്ണൂര്‍ ഏരിയാ പ്രസിഡണ്ട് സുഹൈലിന്റെ നേതൃത്വത്തിലായിരുന്നു ഭീഷണി. സമാധാനം നിലനില്‍ക്കുന്ന കോളേജ് കാമ്പസ്സില്‍ മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ക്യാമ്പസ് ഫ്രണ്ട് ശ്രമമെന്ന് എബിവിപി കോളേജ് ഓഫ് കോമേഴ്സ് യൂണിറ്റ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കും കണ്ണൂര്‍ ടൗണ്‍ പോലീസിലും പരാതി നല്കി. കോളേജ് കാമ്പസ്സില്‍ അക്രമം അഴിച്ചുവിടാനുള്ള ക്യാമ്പസ് ഫ്രണ്ട് ശ്രമത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് എബിവിപി കോളേജ് ഓഫ് കോമേഴ്സ് യൂണിറ്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എബിവിപി കണ്ണൂര്‍ ജില്ലാ സമിതി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: