കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ റഗുലര്‍ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് കാര്‍ഡ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റ് ഗ്രേഡ് കാര്‍ഡ് എന്നിവ 20, 21, 22 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 മുതല്‍ വിതരണം ചെയ്യുന്നതാണ്. (20ന് (ബീ.കോം) 21ന് (ബിഎ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി) 22ന് (മറ്റ് കോഴ്സുകള്‍) വിതരണം ചെയ്യും. വിതരണ കേന്ദ്രങ്ങളും പരീക്ഷാകേന്ദ്രങ്ങളും:-കണ്ണൂര്‍ യൂണിവേഴ്സിറ്റി കാമ്പസ് കാസര്‍ഗോഡ് (ഗവ.കോളജ് കാസര്‍ഗോഡ് ജി.പി.എം.ഗവ.കോളേജ്, മഞ്ചേശ്വരം), നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട് (നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്, സെന്റ് പയസ് ടെന്ത് കോളേജ്, രാജപുരം, ഇകെഎന്‍എം ഗവ.കോളേജ് എളേരിത്തട്ട്), സെന്റ് ജോസഫ്സ് കോളോജ് പിലാത്തറ (സിഎഎസ് കോളേജ് മാടായി, എസ്ഇഎസ് കോളേജ് ശ്രീകണ്ഠപുരം, പയ്യന്നൂര്‍ കോളേജ്, സര്‍സയ്യിദ് കോളേജ് തളിപ്പറമ്പ്), കണ്ണൂര്‍ താവക്കര കാമ്പസ് (ശ്രീ നാരായണ കോളേജ് കണ്ണൂര്‍, ഗവ.ബ്രണ്ണന്‍ കോളേജ് തലശ്ശേരി, കെഎംഎ ഗവ.വിമന്‍സ് കോളേജ് കണ്ണൂര്‍), എംജി കോളേജ് ഇരിട്ടി (എംജി കോളേജ് ഇരിട്ടി, പിആര്‍എന്‍എസ്എസ് കോളേജ് മട്ടന്നൂര്‍, നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ്), ഗവ.കോളേജ് മാനന്തവാടി (ഗവ.കോളേജ് മാനന്തവാടി). വിദ്യാര്‍ത്ഥികള്‍ ഐഡന്റിറ്റി കാര്‍ഡും ഹാള്‍ടിക്കറ്റും കൊണ്ടുവരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: