ബിജെപി ജില്ലാ -മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

Tuesday 19 July 2016 12:48 am IST

കണ്ണൂര്‍: ബിജെപിയുടെ പുതിയ ജില്ലാ-മണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രഖ്യാപിച്ചു. കെ.രാധാകൃഷ്ണന്‍, മോഹനന്‍ മാനന്തേരി, വിജയന്‍ വട്ടിപ്രം, പി.ബാലന്‍ മാസ്റ്റര്‍. യു.ഇന്ദിര, ആനിയമ്മ രാജേന്ദ്രന്‍-വൈസ് പ്രസിഡണ്ടുമാര്‍, കൂട്ട ജയപ്രകാശ്, എം.കാര്‍ത്തിക, വി.പി.സുരേന്ദ്രന്‍, എന്‍.ഹരിദാസ്, രൂപ ടീച്ചര്‍, ശോഭന കുമാരി-സെക്രട്ടറിമാര്‍), എ.ഒ.രാമചന്ദ്രന്‍-ട്രഷറര്‍ എന്നിവരേയും വിവിധ മോര്‍ച്ചാ ഭാരവാഹികളായി കെ.പി.അരുണ്‍(യുവമോര്‍ച്ച), എന്‍.രതി (മഹിളാമോര്‍ച്ച), വി.പി.ബാലന്‍ മാസ്റ്റര്‍ (കര്‍ഷകമോര്‍ച്ച), കെ.കെ.സുകുമാരന്‍ (എസ്‌സി/എസ്ടി മോര്‍ച്ച), എം.കെ.വിനോദ് (ഒബിസി മോര്‍ച്ച) എന്നിവരേയുമാണ് നോമിനേറ്റ് ചെയ്തത്. മണ്ഡലം പ്രസിഡണ്ടുമാരായി അഡ്വ.ശ്രീകാന്ത്‌വര്‍മ്മ (കണ്ണൂര്‍), പി.വി.രാമകൃഷ്ണന്‍ (പയ്യന്നൂര്‍), കെ.വിജയന്‍ മാങ്ങാട് (കല്ല്യാശ്ശേരി), ടി.ടി.സോമന്‍ (തളിപ്പറമ്പ്), കെജെ.മാത്യു (ഇരിക്കൂര്‍), കെ.എന്‍.വിനോദ് മാസ്റ്റര്‍ (അഴീക്കോട്), പി.ആര്‍.രാജന്‍ (ധര്‍മ്മടം), എം.വി.സുമേഷ് (തലശ്ശേരി), സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (കൂത്തുപറമ്പ്), പി.എം.രവീന്ദ്രന്‍ (പേരാവൂര്‍), രാജന്‍ പുതുക്കുടി (മട്ടന്നൂര്‍) എന്നിവരേയും നോമിനേറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.