പയ്യാവൂര്‍: പയ്യാവൂര്‍ ഗവ.യുപി സ്കൂള്‍, ഹൈസ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആഗ്നസ് വാഴപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോയ് ജോസഫ് അധ്യക്ഷതവഹിച്ചു. എസ്എംസി ചെയര്മാന് കെ.ദാസന് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകന് ടോമി കുരുവിള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.സി.നാരായണന്, വി.പി.അബ്ദുള്‍ഖാദര്‍, വത്സല സാജു, തോമസ് വെണ്ണായിപ്പള്ളി, എം.സി.കരുണാകരന് നമ്പ്യാര്‍, ടി.ടി.ജോണ്‍, റീസ രാജു, ശൈലജ നാരായണന്, പി.പി.ഉണ്ണികൃഷ്ണന്, കെ.സന്തോഷ്കുമാര്‍, വി.സോമരാജന്, സി.കെ.ബാലകൃഷ്ണന്, വി.പി.ശിവരാമന്, പി.ശെല്‍വി, കെ.വി.പ്രദീപന്, കെ.വി.മോഹനന്, പി.കെ.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പി.ഉഷാകുമാരി നന്ദിപറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി കെ.സി.ജോസഫ് എംഎല്‍എ, ഡെയ്സി ചിറ്റൂപറമ്പില്‍, ടി.പി.അഷറഫ്, വത്സല സാജു (രക്ഷാധികാരികള്‍), ജോയി ജോസഫ് (ചെയര്മാന്), വി.പി.അബ്ദുള്‍ ഖാദര്‍ (വൈസ് ചെയര്മാന്), എം.സി.നാരായണന് (കണ്‍വീനര്‍), കെ.ദാസന് (ജോ.കണ്‍വീനര്‍), ടോമി കുരുവിള (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: