കാര്‍ത്തികപുരം: കാല്‍നടയാത്രക്ക് പോലും സാധിക്കാത്തവിധം തകര്‍ന്ന കാര്‍ത്തികപുരം-ആലുംമൂട്-മാവുംതട്ട് റോഡ് വീതികൂട്ടി ടാറിംഗ് നടത്തണമെന്ന് ബിജെപി കാര്‍ത്തികപുരം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. വാഹനത്തിന് സൈഡ് കോടുക്കുവാന്‍ പോലും വീതിയില്ലാത്ത റോഡ് നൂറുകണക്കിന് ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മാവുംതട്ട് ആദിവാസി കോളനിവരെയാണ് എത്തുന്നത്.
യോഗത്തില്‍ ബിജെപി ഉദയഗിരി 35-10 ബൂത്ത് കമ്മറ്റി രൂപീകരിച്ചു. ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് സംബന്ധിച്ചു. ഭാരവാഹികളായി മനോജ് ഇട്ടിനാല് (പ്രസിഡണ്ട്), എം.കെ.ചന്ദ്രന്‍പിള്ള (വൈസ് പ്രസിഡണ്ട്), ഉഷാകുമാരി കൊന്നാങ്കല്‍ (സെക്രട്ടറി), സിജു കൊച്ചുവീട്ടില്‍ (ജോ.സെക്രട്ടറി), മഠത്തില്‍ സോമശേഖരന്‍, സോമശേഖരന്‍ കൊന്നാങ്കല്‍, മോഹനന് കെ.പി., അനില്‍കുമാര്‍ കൊല്ലങ്കുഴിയില്‍, തങ്കമ്മ, ബിന്ദു മോഹനന് (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു, ശ്രീനാഥ്, ജയലാല്‍ എന്നിവല്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: