കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്കിന്റെ നവീകരിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ട് ശാഖ ബാങ്ക് വൈസ് പ്രസിഡണ്ട് വി.എന്‍.എരിപുരത്തിന്റെ അധ്യക്ഷതയില്‍ കാരപേരാവൂരില്‍ ജില്ലാ ബാങ്ക് പ്രസിഡണ്ട് എ.കെ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് നിര്‍വ്വഹിച്ചു. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി.അംബിക, പി.കെ.സരസ്വതി, ജോര്‍ജ്ജ് ജോസഫ്, വി.ആര്.ഭാസ്കരന്, അഡ്വ.ജയ്സണ്‍ തോമസ്, കെ.ഷാജു, കെ.ഉഷ, കെ.അനില്‍കുമാര്‍, എന്‍.സി.സുമോദ്, വാസു തോട്ടത്തില്‍, എ.കൃഷ്ണന്, ഇ.ബാബു, പി.സുനില്‍കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചടങ്ങില്‍ ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബി.മിത്രന് സ്വാഗതവും ശാഖാ മാനേജര്‍ സുജാത മാണിക്കോത്ത് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്കിന്റെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ശാഖ ജില്ലാ സഹകരണ ബേങ്ക് പ്രസിഡണ്ട് എ.കെ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: