കണ്ണൂര്‍: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പ്രൈവറ്റ് ബസ് സ്റ്റാന്റ് ഹെവി വെഹിക്കിള്‍ ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ക്ഷേമനിധി ബോര്‍ഡില്‍ തുകകള്‍ കുമിഞ്ഞ്കൂടിയിട്ടും തൊഴിലാളികള്‍ക്ക് ക്ഷേമകരമായ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ബോഡ് മടികാണിക്കുന്നു. അപകട സാധ്യത എന്ന മേഖല എന്ന നിലയില്‍ കൂടുതല്‍ അപകട ചികിത്സാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും കുടുംബത്തിനും പ്രയോജനമായരീതിയിലുള്ള പ്രവര്‍ത്തനം ബോഡുകള്‍ കാഴ്ചവെക്കണമെന്നും, കൂടാതെ പദ്ധതി വിഹിതം അടക്കുവാനുള്ള വ്യവസ്ഥ ലഘൂകരിക്കണമെന്നും കണ്വെന്ഷന് ഉദ്ഘാനം ചെയ്തുകൊണ്ട് ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
ഭാരവാഹികളായി കെ.കെ.ശ്രീജിത്ത് (പ്രസിഡണ്ട്), എം.സി.പവിത്രന്, കെ.ജീവന്, സി.വി.സനീഷ് (വൈസ് പ്രസിഡണ്ടുമാര്‍), പി.കൃഷ്ണന് (ജനറല്‍ സെക്രട്ടറി), സി.രമേശന് തളിപ്പറമ്പ്, യു.ദിനേശന്, കെ.ഗിമോഷ് (സെക്രട്ടറിമാര്‍), പി.കെ.രാജീവന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
കെണ്വെന്ഷനില് കെ.കെ.ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. എം.സി.പവിത്രന് സ്വാഗതവും കെ.ഗിമോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: