ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം: 10 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Tuesday 19 July 2016 10:16 am IST

പാട്‌ന: ബിഹാറിലെ ഗയയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് നടത്തിയ പ്രത്യാക്രമണത്തില്‍ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗയയിലെ ചകര്‍ബന്ദ വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് മാവോയിസ്റ്റുകള്‍ ബോംബാക്രമണം നടത്തിയത്. സ്‌ഫോടനത്തിന് പിന്നാലെ സിആര്‍പിഎഫ് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ ആറ് ജവാന്മാരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തിയത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞ് മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണ സ്ഥലത്തുനിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.