മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

Tuesday 19 July 2016 10:00 am IST

തിരൂര്‍: വിവാഹഘോഷയാത്രയെ തുടര്‍ന്ന് മണിക്കൂറുകളോളം ബിപി അങ്ങാടി-കട്ടച്ചിറ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വി.ഷബ്‌നയും സംഘവുമാണ് ആക്രമണത്തിനിരയായത്. കട്ടച്ചിറ റോഡിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനൊടുവില്‍ വധൂവരന്‍മാരെ ആനയിച്ച് വാദ്യമേളങ്ങളും മുത്തുക്കുടകളുമായി ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി തിരൂര്‍ എസ്‌ഐ കെ.ആര്‍.രഞ്ജിത് അറിയിച്ചു. പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.