പേരാമ്പ്ര: പേരാമ്പ്ര ഗവ. സികെജി കോളേജില്‍ നാക് ടീം സന്ദര്‍ശിക്കുന്നു ജൂലായ് മാസം 21, 22, 23 തീയ്യതികളിലാണ് ടീം എത്തുന്നത്. 2006ല്‍ നടന്ന സന്ദര്‍ശനത്തില്‍ കോളേജിന് എ+ ഗ്രേഡ് ലഭിച്ചു. പേരാമ്പ്രയുടെ മഹാ ശിലായുഗ സാംസ്ക്കാരിക അവശിഷ്ടങ്ങളടക്കം ഉള്‍കൊള്ളുന്ന ചരിത്ര മ്യൂസിയം, നന്നങ്ങാടി, കളിമണ്‍ രൂപങ്ങള്‍, കോപ്പര്‍ വളയം’ മഹാ ശിലായുധ അവശിഷ്ടങ്ങള്‍ പുരാതന നാണയങ്ങള്‍, ഇവയുടെ വന്‍ശേഖരങ്ങള്‍ മ്യൂസിയത്തിലുണ്ട്. ഫോറസ്ട്രി വകുപ്പിന്റെ പ്രത്യേക പരിഗണന ഈ ക്യാമ്പസിന് ലഭിച്ചിട്ടുണ്ട്. വേനലില്‍ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന ഇവിടെ 500ഓളം മഴക്കുഴികള്‍ നിര്‍മ്മിച്ച് ഇതിന് പരിഹാരം കാണാന്‍ ശ്രമം ആരംഭിച്ചു. 1975ല്‍ ആരംഭിച്ച കോളേജിന് 5 ഡിഗ്രി കോഴ്സുകളും ഒരു പി.ജി കോഴ്സുമാണുള്ളത.് മലയോര പ്രദേശമായ ഇവിടെ നിന്ന് ദുര സ്ഥലത്തുള്ള കോളേജിലേക്കാണ് ഉന്നത പഠനത്തിന് പോകുന്നത്. ചരിത്ര പഠനത്തിനുള്ള ഗവേഷണ കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയുമായി മേലധികാരികളെ സമിപിച്ചിട്ടുണ്ട്. പ്രിന്‍സിപ്പള്‍ ചിത്രാ ഗംഗാധരനും സഹപ്രവര്‍ത്തകരും കോളേജിനെ ഉന്നതപദവിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: