പ്രശസ്ത ഗായിക മുബാറക് ബീഗം അന്തരിച്ചു

Tuesday 19 July 2016 2:51 pm IST

മുംബൈ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം(80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ജോഗേശ്വരിയിലായിരുന്നു അന്ത്യം. 1950-70 കാലഘട്ടത്തില്‍ ബോളിവുഡ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തിളങ്ങി നിന്ന മുബാറക് നിരവധി യുഗ്മ ഗാനങ്ങളും ഗസലുകളും ആലപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ജനിച്ച ബീഗം ഓള്‍ ഇന്ത്യ റേഡിയോയില്‍ ലളിത ഗാനം ആലപിച്ചാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടു 1949ല്‍ ആലിയേ എന്ന ചലച്ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ നഷാദാണ് മുബാറകിനെ ചലച്ചിത്ര ലോകത്തേക്ക് എത്തിക്കുന്നത്. ആര്‍.ഡി.ബര്‍മന്റെ സംഗീതത്തില്‍ ദേവദാസിലെ വോ നാ ആയേംഗ, സലില്‍ ചൗധരി ഈണമിട്ട മധുമതിയിലെ ഹം ഹാല്‍ ഇ ദില്‍ സുനേംഗോ, മുഹമ്മദ് റാഫിക്കൊപ്പം പാടിയ മുഝകോ അപ്‌നേ ഗലേ ലഗേ ലോ, നിഘാഹോന്‍ സേ ദില്‍ കാ സലാം തുടങ്ങിയവ ആരാധക മനസില്‍ ഇടം നേടിയ ഗാനങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.