സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി; പ്രതി പിടിയില്‍

Tuesday 19 July 2016 3:19 pm IST

കൊല്ലം: പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്‌സി എല്‍പി സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് വ്യാജമദ്യ നിര്‍മാണം നടത്തുന്ന സി.എ.സത്യന്‍ എന്നയാളാണ് പിടിയിലായത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍ക്കുന്നതിന് തൊട്ടുമുന്‍പ് കഞ്ഞിപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ട് സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കഞ്ഞിയില്‍ വിഷം ചേര്‍ത്തുവെന്ന് കണ്ടെത്തി. പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.