കുട്ടനാട്: കഴിഞ്ഞ എട്ടുമാസങ്ങളായി റേഷന്‍ വ്യാപാരികള്‍ക്കു സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുള്ള കമ്മീഷന് അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുട്ടനാട് താലൂക്കിലെ 117 റേഷന്‍ വ്യാപാരികള്‍ക്കായി 50 ലക്ഷത്തോളം രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീര്‍ക്കുവാനുള്ളത്. നിലവില്‍ അനുവദിച്ചിട്ടുള്ള തുക പോലും സബ്ട്രഷറിയില്നിന്നും ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍് അടിയന്തിര നടപടിയുണ്ടാകണമെന്ന് കളക്ടറോട് ആവശ്യപ്പെടുവാന്‍ യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സെക്രട്ടറി ജോസ് കാവനാട് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍, താലൂക്ക് സെക്രട്ടറി രാജു കട്ടത്തറ, ടോമിച്ചന് വള്ളപ്പുര, കെ. സജീവ്, പി.ആര്. ബൈജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: