കൊച്ചി: എറണാകുളം നോര്‍ത്ത് എസ്ഐയ്ക്ക് നേരെ കഞ്ചാവ് കേസിലെ പ്രതിയുടെ ആക്രമണം. എസ്ഐ എസ്.സനലിന് നേരെയാണ് ആക്രമണം ഉണ്ടായത്. വടുതല സ്വദേശി നിതിന്ദേവാണ് ശരീരത്തില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചത്. പരിക്കേറ്റ എസ്ഐയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വടുതലയില്‍ കഞ്ചാവിനടിമയായ യുവാവ് വീട്ടില്‍ പ്രശ്നം ഉണ്ടാക്കുന്നുവെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയും സംഘവും സ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഈസമയം മറ്റ് പോലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നേരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
കുറെ നാളുകളായി ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പറയുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്.തുടര്‍ന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: