എന്താണ് ആര്‍എസ്എസ്? രാഷ്ട്രീയ സ്വയം സേവക സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മതസംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മമാണ്, ഒരു ദേശീയ വികാരമാണ്. രാഷ്ട്രസേവയാണ് സംഘലക്ഷ്യം.
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറിയ ലക്ഷ്യങ്ങള്‍ മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്റെ ജീവരക്തമായ ഹിന്ദുധര്‍മ്മ സംഘടനത്തിലൂടെ(മതം അല്ല) സമൂഹ ഉന്നതി ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നു.
ഓരോ സ്വയംസേവകനും ആര്‍എസ്എസ് എന്നത് ജീവിതത്തിന്റെ ഒരു ചര്യയായി കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തിനിര്‍മ്മാണത്തിലൂടെ സമാജ നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശസ്നേഹികളായ വ്യക്തികളെ ശാഖകളില്കൂടി വാര്‍ത്തെടുക്കുന്നു.
ഭാരതത്തിന്റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യംവഴി ഭാരതത്തെ, മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കിമാറ്റുക എന്നതാണ് സംഘ ലക്ഷ്യം.
സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുക എന്നിവയാണ് ആര്‍എസ്എസ്സിന്റെ തത്വശാസ്ത്രപരമായ വീക്ഷണഗതികള്‍.
ദീപക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: