ഇസ്ലാമാബാദ്: മുന്‍പാക് പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷാറഫിന്റെ സ്വത്തു വകകള്‍ കണ്ടുകെട്ടാന്‍ പ്രത്യേക കോടതി ഉത്തരവ്. മുഷാറഫിനെതിരായ രാജ്യദ്രോഹക്കേസ് കൈകാര്യം ചെയ്യുന്ന കോടതിയില്‍ മുഷാറഫ് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.
മുഷാറഫ് ചികില്‍സയ്ക്ക് എന്ന പേരില്‍ ദുബായ്ക്ക് പോയിരിക്കുകയാണ്.99ല്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച മുഷാറഫ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസാണ് നേരിടുന്നത്. ഇതിനു പുറമേ ബേനസീര്‍ കൊലക്കേസ്, മതപുരോഹിതനെ വധിച്ച കേസ് പന്നിവയും നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: