ന്യൂദല്‍ഹി: ബീഹാറിലെ ഔറംഗാബാദ് മേഖലയില്‍ സി.ആര്.പി.എഫിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചു.
ആക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഔറംഗബാദിലേയ്ക്ക് ഉടന്‍ പുറപ്പെടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സി.ആര്.പി.എഫ്. ഡി.ജി. ക്ക് നിര്‍ദേശം നല്കി.
കൊല്ലപ്പെട്ട സി.ആര്.പി.എഫ്. സേനാംഗങ്ങളുടെ കുടുംബങ്ങളെ ശ്രീ. രാജ്നാഥ് സിംഗ് അനുശോചനം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ദുഃഖം
രേഖപ്പെടുത്തി
ന്യൂദല്‍ഹി: ബീഹാറില്‍ സി.ആര്.പി.എഫ്. സേനാംഗങ്ങളുടെ ജീവഹാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിച്ചു.
രക്തസാക്ഷിത്വം വരിച്ച സി.ആര്.പി.എഫ്. അംഗങ്ങളുടെ കുടുംബങ്ങളെ തന്റെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: