ന്യൂദല്‍ഹി: അസംസ്കൃത എണ്ണയുടെ ഇന്ത്യയ്ക്ക് ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 44.37 ഡോളറായി വര്‍ദ്ധിച്ചു. 2016 ജൂലൈ 18-ലെ നിരക്കാണ് ഇത്. തൊട്ടുമുന്‍ വിപണന ദിവസമായ 2016 ജൂലൈ 15 ന് ഇത് 44.15 ഡോളറായിരുന്നു.
പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലാണ് ഈ കണക്ക് പുറത്ത് വിട്ടത്. എന്നാല്‍ രൂപ നിരക്കില്‍ അസംസ്കൃത എണ്ണവില ബാരലിന് 2977.60 രൂപയായി ഉയര്‍ന്നു.
2016 ജൂലൈ 15ാം തീയതി എണ്ണവില ബാരലിന് 2960.89 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 2016 ജൂലൈ 15 ന് 67.07 ആയിരുന്നത് ജൂലൈ 18 ന് 67.10 ആയി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: