വണ്ടന്മേട്: കഞ്ചാവ് വില്പ്പനക്കാരന് പോലീസ് പിടിയില്‍. വണ്ടന്മേട് മാലി മേല്മാലി സ്വദേശി മുരുകന് (49) നെയാണ് എസ്ഐ കെ വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ മേല്മാലിയില് നിന്നാണ് പ്രതി പിടിയിലാകുന്നത്. ഇയാള്‍ പ്രദേശത്ത് കഞ്ചാവ് വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: