പാലാ: എസ്എന്‍ഡിപി യോഗവും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആരും പറയുന്നില്ലെന്ന് എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്. എസ്എന്ഡിയോഗം മീനച്ചില്‍ യൂണിയന് ശാഖകള്‍ തോറും നടത്തുന്ന ജ്വാല 2016 സംയുക്ത കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ദൈവദശകം ചൊല്ലാന്‍ പറഞ്ഞതിനു പോലും പഴികേട്ട ആളാണ് വെള്ളാപ്പള്ളി. ലൗ ജിഹാദിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ വര്‍ഗ്ഗീയ വാദിയായി മുദ്രകുത്താനായിരുന്നു പലരുടെയും ശ്രമം. എന്നാല്‍ ഐ.എസ്. പോലുള്ള ഭീകര സംഘടനകളിലേക്ക് ഉന്നത വിദ്യാഭ്യാസമുള്ള യുവതീയുവാക്കള്‍ മതം മാറിപ്പോലും പോകുന്ന കാഴ്ചയാണിന്ന് കാണുന്നത്. സമുദായാംഗങ്ങള്‍ ഓരോരുത്തരും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മീനച്ചില്‍ യൂണിയനിലെ ഏക കലാലയത്തിന് വളരെ വേഗം ബഹുനില മന്ദിരം ഉയര്‍ത്താന്‍ കഴിയുമെന്നും പ്രതീ നടേശന് പറഞ്ഞു.
മീനച്ചില്‍ യൂണിയന് ചെയര്മാന് അഡ്വ. എസ്. പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ എബിന് അമ്പാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. മീനച്ചില്‍ യൂണിയന് കണ്‍വീനറും ജ്വാല 2016 സംയുക്ത കുടുംബസംഗമം രക്ഷാധികാരിയുമായ അഡ്വ. കെ.എം. സന്തോഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് എം.ആര്. പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. സനീഷ് ശാന്തികള്‍, സുരേഷ് പരമേശ്വരന്, എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടികുന്നേല്‍, അംബിക സുകുമാരന്‍, റ്റി.കെ. ലക്ഷ്മിക്കുട്ടി, കലേഷ് കെ.ബി., അനീഷ് പുല്ലുവേലില്‍, റ്റി.ജെ. വാരിജാക്ഷന്‍, സുഭാഷ് മൂന്നാംതോട്, പൊന്നോമല് ശശി, വയലാ ശാഖാ സെക്രട്ടറി എ.ഡി. രാജീവ്, പ്രസിഡന്റ് അനില്‍കുമാര്‍ പി.റ്റി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: