എരുമേലി: എരുമേലിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന വ്യാപകമായതായി പരാതി.
ചില വീടുകള്‍ കേന്ദ്രീകരിച്ച് യുവതലമുറയില്‍പ്പെട്ടവര്‍ കഞ്ചാവ് കച്ചവടവും, ഉപയോഗിക്കലും തുടരുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ റോഡില്‍ നിന്നും വമിക്കുന്നത് കഞ്ചാവിന്റെ ഗന്ധമാണെന്ന് നാട്ടുകാര്‍ പറയുന്നു. എരുമേലിയിലെ എക്സെസ് ഓഫീസിനു സമീപം അര കിലോമീറ്ററിനുള്ളില്‍ പ്രതിദിനം പുകയുന്ന കഞ്ചാവ് പതിനായിരങ്ങളുടേതാണന്നും ആക്ഷേപം ഉയര്‍ന്നു.
കഞ്ചാവ് കച്ചവടത്തിനും, ഉപയോഗിക്കുന്നതിനും വീട്ടുകാര്‍ തന്നെ സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഞ്ചാവ് കച്ചവടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: