ചങ്ങനാശേരി: എക്സൈസ് വകുപ്പിന്റെ പരാതി ബോക്സുകള്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഓഗസ്റ്റ് 15ന് മുമ്പ് സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സര്‍ഗക്ഷേത്ര പ്രൊഫഷണല്‍ ഫോറം എകെഎം പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ”ഡ്രഗ് ഫ്രീ ക്യാമ്പസ്” അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത കാട്ടണമെന്നും ലഹരി മരുന്നുകളുടെ പ്രശ്നം തുറന്നു സമ്മതിക്കുവാനും സ്കൂള്‍ കോളേജ് അധികൃതര്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ.പോള്‍ താമരശേരി സിഎംഐ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, എകെഎം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മേരി, കണ്‍വീനര്‍ വി.ജെ. ലാലി, അഡ്വ. റോയി തോമസ്, വര്‍ഗീസ് ആന്റണി, ജോസുകുട്ടി കുട്ടംപേരൂര്‍, സി.ജെ. ജോസഫ്, പി.കെ. തോമസുകുട്ടി, ജോണിക്കുട്ടി സ്കറിയ, ജിജി ഫ്രാന്‍സിസ്, ജോര്‍ജുകുട്ടി കല്ലറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ഗക്ഷേത്ര പ്രസിദ്ധീകരിച്ച സര്‍ഗധ്വനി പ്രത്യേക പതിപ്പ് ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍, ഡോ.റൂബിള്‍ രാജിന് കോപ്പി നല്കി ഋഷിരാജ് സിംഗ് പ്രകാശനം ചെയ്തു. ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്കൂള്‍-കോളേജുകള്‍ക്ക് ഋഷിരാജ് സിംഗ് പുരസ്ക്കാരങ്ങള്‍ നല്കി. മികച്ച പ്രവര്‍ത്തനം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: