ആളൊഴിഞ്ഞ വീട്ടില്‍ മോഷണശ്രമം

Tuesday 19 July 2016 10:00 pm IST

കുറവിലങ്ങാട്: ഉഴവൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണശ്രമം. ഉഴവൂര്‍ പാറത്തോട് നെല്ലാമറ്റത്തില്‍ സൈമണിന്റെ വീട്ടിലാണ് മോഷണം നടന്നത്. സൈമണും കുടുംബാംഗങ്ങളും വിദേശത്തായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയാണ്. വീട് സൂക്ഷിപ്പിനേല്‍പ്പിച്ചിരിക്കുന്നയാള്‍ തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോള്‍ മോഷണം നടന്നതായി മനസിലാക്കി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് പരിശോധന നടത്തി. വീടിനുള്ളിലെ വസ്തുക്കള്‍ അലങ്കോലപ്പെടുത്തിയിട്ടിരുന്നുവെങ്കിലും വിലപ്പിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടില്ലെന്നാണ് പറയുന്നത്. പരാതിയില്ലാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.