ന്യൂദല്‍ഹി: രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി 44,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. കേന്ദ്രധനകാര്യസഹമന്ത്രി സന്തോഷ്കുമാര്‍ ഗാങ്വാര് ആണ് കള്ളപ്പണം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സഭയില്‍ വ്യക്തമാക്കിയത്. ഇതുവരെ ലഭിച്ചത് 43,829 കോടി രൂപയാണ്.
കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ പണമാണിത്. ഒറ്റത്തവണ പണമടച്ച് പിഴയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഏര്‍പ്പെടുത്തിയ സംവിധാനം വഴിയാണ് ഈ തുക ലഭിച്ചത്. 9,457 കേസുകളില്‍ നിന്നാണ് ഇത്രയും തുക ലഭിച്ചതെന്നും കേന്ദ്രമന്ത്രി നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: